പത്തനംതിട്ട : കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻസ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്വയംതൊഴിൽ ചെയ്യുന്ന അംഗങ്ങൾ ഉൾപ്പടെയുളള എല്ലാ തൊഴിലാളികളുടെയും പ്രതിമാസ അംശാദായം 40 രൂപയിൽ നിന്നും 100 രൂപയായി വർദ്ധിപ്പിച്ചത് സെപ്തംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0468 2223169.