
പത്തനംതിട്ട : ജില്ലാ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് കൊച്ചീപ്പൻ മാപ്പിളയുടെ ഒൻപതാം അനുസ്മരണം സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് അംഗം തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗം പി.ആർ.ഗിരീഷ്, കോച്ച് തങ്കച്ചൻ പി.ജോസഫ്, റോസമ്മ മാത്യു, ജിബിൻ മാത്യു, അജിരാജ കെ.ഫിലിപ്പ്, റോബിൻ വിളവിനാൽ എന്നിവർ പങ്കെടുത്തു. ദേശീയ മാസ്റ്റേഴ്സ് ഷട്ടിൽ ബാഡ്മിന്റൺ വെള്ളിമെഡൽ ജേതാവ് സി.എസ്.ഡാനിയേലിനെ സ്പോർട്സ് കൗൺസിൽ ആദരിച്ചു.