food

പത്തനംതിട്ട : സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള തുക വർദ്ധിപ്പിക്കാത്തതിനാൽ അദ്ധ്യാപകർ ബുദ്ധിമുട്ടിലായി. നിരന്തരം തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. അദ്ധ്യാപകരും സംഘടനകളുമെല്ലാം ഇക്കാര്യത്തിൽ

സർക്കാരിനും ജനപ്രതിനിധികൾക്കും നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്.

ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് 2016ലെ സ്ലാബ് സമ്പ്രദായമാണ് ഇന്നും നിലനിൽക്കുന്നത്.150 കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ ഒരുകുട്ടിക്ക് എട്ട് രൂപ, 151 മുതൽ 500 വരെ ഏഴ് രൂപ , 501 മുതൽ ആറ് രൂപ എന്നിങ്ങനെയാണ് തുക അനുവദിക്കുന്നത്. പോഷക സമൃദ്ധമായ ആഹാരവും ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു മുട്ടയും നൽകണം. പാചകവാതകം ഉൾപ്പടെയുള്ള ചെലവുകൾക്ക് തുക കണ്ടെത്തണം. അരിയും പാചകത്തൊഴിലാളിയുടെ കൂലിയുമാണ് സർക്കാർ നൽകുന്നത്. ബാക്കി ചെലവുകൾക്കാണ് ഒരു കുട്ടിക്ക് പരമാവധി എട്ട് രൂപവരെ അനുവദിച്ചിട്ടുള്ളത്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വാഹനച്ചെലവുകൾ ഇവയൊന്നും കണക്കിലെടുത്തിട്ടില്ല. പ്രഥമാദ്ധ്യാപകർ സ്വന്തം കൈയിൽ നിന്നു പണം മുടക്കിയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. സർക്കാർ നൽകുന്ന ഫണ്ടും മാസങ്ങൾ കഴിഞ്ഞാണ് ലഭിക്കുക. വകുപ്പ് 240 കോടി രൂപ അധികമായി ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇതുവരെ അനുകൂലമായ നിലപാട് സ്വീകരിക്കാൻ തയ്യാറായിട്ടില്ല. പാലിനും മുട്ടയ്ക്കുമായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. നിലവിൽ എല്ലാ ചെലവും വഹിക്കുന്നത് അദ്ധ്യാപകരാണ്.

"പ്രധാന അദ്ധ്യാപകരെ ഉച്ചഭക്ഷണച്ചുമതലകളിൽ നിന്ന് ഒഴിവാക്കണം. സർക്കാർ വിപണികളിൽ കൂടി പലചരക്ക് സാധനങ്ങളും പച്ചക്കറികളും മുട്ടയും പാലും വിതരണം ചെയ്യണം. യാതോരു ഇളവുകളും ലഭിക്കാതെ ഇത്രയധികം കുട്ടികൾക്ക് ഭക്ഷണം നൽകാൻ നല്ലൊരു തുക ചെലവാകും.

പ്രഥമദ്ധ്യാപകൻ