അടൂർ : എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അടൂർ ചർച്ചാവേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. രാജീവ് കെ. പിള്ള അദ്ധ്യക്ഷതവഹിച്ചു. സി. അനിൽ കുമാർ, സി. പ്രദീപ് കുമാർ, കോടിയാട്ട് രാമചന്ദ്രൻ, കെ. കെ.രവീന്ദ്ര നാഥ്, രാജശേഖരൻപിള്ള എന്നിവർ പ്രസംഗിച്ചു.