വള്ളിക്കോട് : കാടുമൂടി അപകട മേഖലയായി മാറിയ കോന്നി -ചന്ദനപ്പള്ളി റോഡിലെ താഴൂർ ജംഗ്ഷൻ ഭാഗം കാടുകൾ വെട്ടി ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഗീതയുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തകർ റോഡിന്റെ ഇരുവശവും വൃത്തിയാക്കിയത്. കാട് വളർന്നുനിൽക്കുന്നത് അപകട ഭീഷണി ഉയർത്തിയിരുന്നു. ഇഴജന്തു ശല്യവും രൂക്ഷമായിരുന്നു.