dharna
കുറ്റൂർ പഞ്ചായത്തിന് മുന്നിൽ ബി.ജെ.പി സംഘടിപ്പിച്ച ധർണ്ണ കർഷകമോർച്ച സംസ്ഥാനസെക്രട്ടറി സുരേഷ് ഓടക്കൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കുറ്റൂർ പഞ്ചായത്ത് ഭരണത്തിന്റെ വികസനമുരടിപ്പിനും റോഡുകളുടെ ശോചനീയാവസ്ഥയ്ക്കുമെതിരെ ബി.ജെ.പി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ ധർണ കർഷകമോർച്ച സംസ്ഥാനസെക്രട്ടറി സുരേഷ് ഓടക്കൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാകമ്മിറ്റിയംഗം പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ അനീഷ്‌ വർക്കി, ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, ജില്ലാകമ്മിറ്റിയംഗം പ്രസന്ന സതീഷ്, മഹിളാമോർച്ച ജില്ലാവൈസ് പ്രസിഡന്റ്‌ ശ്രീലേഖ രഘുനാഥ്, മണ്ഡലം ജനറൽസെക്രട്ടറി രാജലക്ഷ്മി, വൈസ് പ്രസിഡന്റ്‌ പ്രസീത അനിൽ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ്‌ ജയൻ ചൈത്രം,അനിൽ കുമാർ, പ്രവീൺ,അഡ്വ.അമ്പിളി,രാജീവ്‌, ശ്രീവല്ലഭൻ നായർ, ബിന്ദു,ദീപ,സത്യപ്രകാശ്,രാധാകൃഷ്ണൻ, സോമനാഥൻ, മോഹൻ, നിർമല നായർ, സുരേഷ്, മധുസൂദനൻ, രാജി എന്നിവർ പ്രസംഗിച്ചു.