 
പന്തളം: പന്തളം നഗരസഭയുടെ കെടുകാര്യസ്ഥതയിലും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചും യു.ഡി.എഫ് നടത്തിയ വാഹന പ്രചരണ ജാഥ സമാപിച്ചു. കെ.പി.സി.സി സെക്രട്ടറി പഴകുളം മധു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭയിൽ ഭരണത്തിൽ വന്ന ബി.ജെപി പന്തളത്തിന്റെ മുഖം വികൃതമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കെ.പി.സി.സി വക് താവുമായ രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നഗരസഭാ ചെയർമാൻ എ.നൗഷാദ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു . കെ.ആർ.വിജയകുമാർ, കെ.ആർ രവി, ഷാജഹാൻ ,അക്ബർ, സോമരാജൻ, ജി.രഘുനാഥ് , സജി കൊട്ടക്കാട് ,അഡ്വ.സോജി മെഴുവേലി , വേണുകുമാരൻ നായർ, പന്തളം വാഹിദ്, മനോജ് കുരമ്പാല, മഞ്ജു വിശ്വനാഥ്, സുനിതാ വേണു, രത്നമണി സുരേന്ദ്രൻ, ജി.അനിൽകുമാർ, ബിജു മങ്ങാരം, എം എസ് ബി ആർ ഷാജി, ഡെന്നീസ് ജോർജ്, മണ്ണിൽ രാഘവൻ,ആനി ജോൺ തുണ്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു . കെ.പി.സി.സി നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ ജാഥ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ എസ് ശിവകുമാർ, റ്റി ഗോപാലൻ, മാത്യൂസ്, പുളയിൽ കെ എൻ രാജൻ ,ജോൺ തുണ്ടിൽ , സോമരാജൻ.കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.