karshaka-sankham
കേരള കർഷക സംഘം കൊടുമൺ ഏരിയ സമ്മേളനത്തിന് മുന്നോടിയായി കുടലിൽ നടന്ന പൊതുസമ്മേളനം എം.എം. മണി എം.എൽ.എ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: രാജ്യത്തെ കർഷകർ വലിയ പ്രതിസന്ധിയെ നേരിടുകയാണെന്ന് എം.എം.മണി എം.എൽ.എ പറഞ്ഞു. കേരള കർഷക സംഘം കൊടുമൺ ഏരിയ സമ്മേളനം കുടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ കഴിഞ്ഞിട്ടും കേരളവും പശ്ചിമ ബംഗാളും ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ കൃഷി ഭൂമി ഇനിയും കർഷകന് ലഭിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. കർഷക സംഘം ഏരിയ പ്രസിഡന്റ് എസ്. രഘു അദ്ധ്യക്ഷത വഹിച്ചു. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, ഏരിയ സെക്രട്ടറി ആർ.ബി.രാജീവ്കുമാർ, കർഷക സംഘം ജില്ലാ സെക്രട്ടറി ആർ. തുളസീധരൻ പിള്ള, എ.എൻ.സലിം, കെ.കെ.ശ്രീധരൻ, ജോണിക്കുട്ടി, വി. ഉന്മേഷ്, പി.വി.ജയകുമാർ, കെ.ചന്ദ്രബോസ്, എസ്. രാജേഷ്, എം.മനോജ് കുമാർ, ഷീല വിജയ്, ടി.വി.പുഷ്പ്പവല്ലി, ബീനപ്രഭ, ബി.സതികുമാരി, ആർ.ശ്രീകുമാരൻ നായർ, ജൂബി ചക്കുതറ, എ.താജുദീൻ എന്നിവർ പ്രസംഗിച്ചു.