പത്തനംതിട്ട : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 56-ാമത് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാ മാർച്ചും ധർണയും നാളെ രാവിലെ 11ന് നടക്കും. കളക്ടറേറ്റിൽ നിന്ന് ആരംഭിച്ച് ഹെഡ് പോസ്റ്റ്ഓഫീസിന് മുമ്പിലെ ധർണാ കേന്ദ്രത്തിലേക്കാണ് മാർച്ച്. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി പി.എസ് പ്രീയദർശൻ ധർണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഹബീബ് മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും.