 
പത്തനംതിട്ട : വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം കരമന കൈലാസ് ആറന്നൂർ ശാസ്താനഗർ റെസിഡന്റ്‌സ് അസോസിയേഷൻ നമ്പർ 99ൽ വാടകയ്ക്ക് താമസിക്കുന്ന സച്ചു (സൂരജ്-18) നെ കീഴ്വായ്പൂര് പൊലീസ് അറസ്റ്റുചെയ്തു. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തിരുവനന്തപുരത്തെ വാടകവീട്ടിൽ എത്തിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. സി.എെ വിപിൻ ഗോപിനാഥ്, എസ്.ഐ ആദർശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.