teacher

വെണ്ണിക്കുളം : സർക്കാർ പോളിടെക്‌നിക് കോളജിൽ സിവിൽ എൻജിനി​യറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ, ട്രേഡ്‌സ്മാൻ എന്നീ തസ്തികകളിൽ രണ്ട് താൽകാലിക ഒഴിവുണ്ട്. 25ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബിടെക് ബിരുദമാണ് ഗസ്റ്റ് ലക്ചറർ യോഗ്യത. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുളള ഐ.ടി.ഐ (കെ.ജി.സി.ഇ/ടി.എച്ച്.എസ്.എൽ.സി) ഇവയിലേതെങ്കിലുമാണ് ട്രേഡ്‌സ്മാൻ തസ്തിക യോഗ്യത. ഫോൺ : 0469 2 650 228.