ചെങ്ങന്നൂർ: ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജിലെ ബേസിക് സയൻസ് വിഭാഗം നാനോ ടെക്‌നോളജി മേഖലയെ അടിസ്ഥാനമാക്കി റീസെന്റ് അഡ്വാൻസ് മെൻസ് ഇൻ നാനോ മെറ്റീരിയൽ എന്ന വിഷയത്തിൽ ത്രിദിന കോൺഫറൻസ് സംഘടിപ്പിക്കുന്നു. ന്യൂഡൽഹി ഡിപ്പാർട്ട്‌മെന്റ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയും കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജിയും ചേർന്ന് സംഘടിപ്പിക്കുന്ന കോൺഫറൻസ് 25 മുതൽ 27 വരെ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും. എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് സൈമൺ അദ്ധ്യക്ഷത വഹിക്കും.