
ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് എവെർഷൈൻ റെസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ബ്ലോക്ക് പഞ്ചായത്തംഗം ബീന ചിറമേൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഷാജി മാത്യു അദ്ധ്യക്ഷത വഹിച്ചു. മുളക്കുഴ പഞ്ചായത്തംഗം ബിനുകുമാർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. സെക്രട്ടറി സതീഷ് നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി സണ്ണി വർഗീസ് (രക്ഷാധികാരി), ഷാജി മാത്യു (പ്രസിഡന്റ്), സൂസൻ വർഗീസ്, അഞ്ജു സൂസൻ തോമസ് (വൈസ് പ്രസിഡന്റ്), സതീഷ് നായർ (സെക്രട്ടറി), ഇ.എം.മാത്യു, രജേഷ് ഭാസ്‌കർ (ജോയിന്റ് സെക്രട്ടറി), ചെറിയാൻ ജോർജ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.