തിരുവല്ല: മാർത്തോമ്മ കോളേജിന്റെ സ്പതതിയുടെ ഭാഗമായി ഭവനരഹിതർക്ക് നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽദാനവും കൂദാശയും ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിച്ചു. മനുഷ്യനെ മനുഷ്യനായി കാണുകയും അപരന്റെ ദുഃഖം മനസിലാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം പൂർത്തീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു, കുന്നന്താനം പഞ്ചായത്ത് വെെസ് പ്രസിഡന്റ് പ്രൊഫ.മധുസൂദനൻ നായ൪, മുൻസിപ്പൽ കൗൺസിലർ ഡോ.റെജിനോൾഡ് വർഗീസ്, മനേഷ് ജേക്കബ്, കെസിയ മേരി ഫിലിപ്പ് എന്നിവ൪ പ്രസംഗിച്ചു. കോളേജിലെ താൽക്കാലിക ജീവനക്കാരനായ മുരളിക്കാണ് വീട് നൽകിയത്.