 
തിരുവല്ല: സി.പി.എം തിരുവല്ല ഏരിയാ സെക്രട്ടറിയായിരുന്ന കെ.ഐ.കൊച്ചിപ്പൻ മാപ്പിളയുടെ 9-ാം അനുസ്മരണം സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്ഐ. മുൻ സംസ്ഥാന പ്രസിഡന്റ് എസ്.സതീശ് ഉദ്ഘാടനം ചെയ്തു. അഡ്വ.ഫ്രാൻസിസ് വി ആന്റണി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ആർ.സനൽകുമാർ, ജില്ലാ കമ്മിറ്റിയംഗം പി.ബി.സതീശ് കുമാർ, ഏരിയാ കമ്മറ്റി അംഗങ്ങളായ അഡ്വ.ജനു മാത്യു, അഡ്വ.ആർ.രവിപ്രസാദ്, അഡ്വ.പ്രമോദ് ഇളമൺ, ലതാ കൊച്ചീപ്പൻമാപ്പിള എന്നിവർ സംസാരിച്ചു.