prakash

കോന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികമായി അതിക്രമം കാട്ടിയ പ്രതിക്ക് ഏഴുവർഷം കഠിന തടവും 65000 രൂപ പിഴയും പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ( പ്രിൻസിപ്പൽ പോക്സോ കോടതി ) ശിക്ഷ വിധിച്ചു. തണ്ണിത്തോട് തുമ്പക്കുളം തൈപ്പറമ്പിൽ പ്രകാശ് ( 43 ) നെയാണ്‌ ശിക്ഷിച്ചത്. പിഴയടച്ചില്ലങ്കിൽ അഞ്ചു മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു. ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തണ്ണിത്തോട് സ്വദേശിയായ പെൺകുട്ടി കിടപ്പുമുറിയിൽ ഉറങ്ങി കിടക്കുമ്പോൾ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവ ദിവസം തന്നെ പ്രതി അറസ്റ്റിലായിരുന്നു. പ്രോസിക്യൂഷന്‌ വേണ്ടി പോക്സോ സ്‌പെഷ്യൽ പ്രോസി ക്യൂട്ടർ അഡ്വ.ജെയ്‌സൺ മാത്യൂസ് ഹാജരായി.