തിരുവല്ല: വള്ളംകുളം പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന പ്രളയത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാനായി ഡി.വൈ.എഫ്.ഐ. നിർമ്മിച്ച് വള്ളംകുളം യൂത്ത് ബ്രിഗേഡിന് നൽകിയ വള്ളം നീരണിഞ്ഞു. സി.പി.എം ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. വള്ളംകുളം മേഖലാ പ്രസിഡന്റ് അനൂപ് രഘു അദ്ധ്യക്ഷനായി, യുവ നന്നൂരിന്റെ സെക്രട്ടറി അഡ്വ.അഭിലാഷ് ഗോപനിൽ നിന്ന് ഡി.വൈ.എഫ്ഐ. ജില്ലാ പ്രസിഡന്റ് എം.സി. അനീഷ് കുമാർ വള്ളം ഏറ്റുവാങ്ങി. മേഖലാ സെക്രട്ടറി ടി.എസ്. സുനിൽകുമാർ, സി.പി.എം ഇരവിപേരൂർ ഏരിയ സെക്രട്ടറി പി.സി. സുരേഷ് കുമാർ, അഡ്വ.എൻ.രാജീവ്, പി.ബി. അഭിലാഷ്,ജിജി മാത്യു, കെ.എൻ.രാജപ്പൻ, കെ.കെ.വിജയമ്മ,ആൽഫ അമ്മിണി ജേക്കബ്, എൻ.എസ് രാജീവ്, ഡോ.അഭിനേഷ് ഗോപൻ, പി.ആർ രമ്യ,റെൻ പെരുമാൾ എന്നിവർ പ്രസംഗിച്ചു.