കോന്നി : കാട്ടുപന്നിയുടെ ഇറച്ചിവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ തേക്കുതോട് ഏഴാംതല കണനിൽക്കുംപറമ്പിൽ ചെറിയാൻ(70)നെ അറസ്റ്റുചെയ്തു. തേക്കുതോട് സ്വദേശി പാറാൻ ഗോപിയാണ് ചെറിയാന് ഇറച്ചി കൈമാറിയതെന്നും ഇയാൾ ഒളിവിലാണെന്നും വനപാലകർ പറഞ്ഞു. ചെറിയന്റെ കടയിലും ഗോപിയുടെ വീട്ടിലും നടത്തിയ പരിശോധനയിൽ ഒന്നരക്കിലോ ഇറച്ചി പിടിച്ചെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു. മണ്ണീറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി. രഘുകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിജോ വർഗീസ്, ബീറ്റ് ഓഫീസർമാരായ അനുശ്രീ, സൗമ്യ, ഫോറസ്റ്റ് വാച്ചർ ഡി.ബിനോയ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റുചെയ്തത്.