പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിനതടവ്. 65000 രൂപ പിഴയും അടയ്ക്കണം. തണ്ണിത്തോട് തൂമ്പാക്കുളം തൈപ്പറമ്പിൽ പ്രകാശിനെയാണ് (43) ശിക്ഷിച്ചത്.

പത്തനംതിട്ട പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്.

പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം. ഈവർഷം ജനുവരി ഒന്നിനാണ് സംഭവം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചകയറി പ്രതിപീഡിപ്പിക്കുകയായിരുന്നു. തണ്ണിത്തോട് എസ് .ഐ ആയിരുന്ന ആർ,മനോജ്‌കുമാറാണ് കേസ് അന്വേഷിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജെയ്‌സൺ മാത്യൂസ് ഹാജരായി.