പന്തളം : ആംബുലൻസ് നിയന്ത്രണംവിട്ട് പോസ്റ്റ് ഓഫീസിന്റെ മതിലിലും ഓട്ടോറിക്ഷയിലും ഇടിച്ച് 2 പേർക്ക് പരിക്ക്. ആംബുലൻസ് ഡ്രൈവർ കൊഴുവല്ലൂർ സ്വദേശി അച്ചു, ഓട്ടോ ഡ്രൈവർ ജയൻ (ഗണേശ് ​ 35) എന്നിവർക്കാണ് പരിക്ക്​. ഇവരെ പന്തളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതോടെയാണ് അപകടം. സി.എം ആശുപത്രിയിൽ നിന്ന് രോഗിയെ കൊണ്ടുപോകാനായി കുളനട ഭാഗത്തു നിന്ന് എം സി റോഡിലൂടെ വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. പന്തളം പോസ്റ്റ് ഓഫീസിന്റെ ഗേറ്റ്, ബോർഡ്​, തപാൽ പെട്ടി എന്നിവ തകർ​ന്നു.