കോന്നി: സി.പി.എം ഏരിയ സെക്രട്ടറിയായിരുന്ന എൻ.എസ്. ഭാസിയുടെ അനുസ്മരണം സെപ്തംബർ 1 ന് മലയാലപ്പുഴയിൽ നടക്കും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, രാജു എബ്രഹാം, പി.ജെ.അജയകുമാർ എന്നിവർ പ്രസംഗിക്കും.