തിരുവല്ല: പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഭാഗമായി ഒന്നാംഘട്ട വിവരശേഖരണം നടത്തുന്നതിന് വാർഡ് തലത്തിൽ താൽക്കാലിക എന്യുമറേറ്റർമാരെ ആവശ്യമുണ്ട്. പ്ലസ്ടു / തത്തുല്യ യോഗ്യതയും സ്വന്തം സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ പ്രായോഗിക പരിജ്ഞാനവുമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ഒരു വാർഡിന് പരമാവധി 4600 രൂപ വിവരശേഖരണത്തിന് ലഭിക്കും. താൽപ്പര്യമുള്ളവർ 26ന് രാവിലെ 10ന് റവന്യു ടവറിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.