boat-race
പാണ്ടനാട് നടക്കുന്ന ബോട്ട് ലീഗ് മത്സരങ്ങളുടെ സംഘാടക സമിതി രൂപീകരണ യോഗം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ടൂറിസം വികസനത്തിന്റെ അനന്ത സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബോട്ട് ലീഗ് മത്സരങ്ങൾ ചെങ്ങന്നൂരിലെ പാണ്ടനാട്ടിൽ ആരംഭിക്കുന്നതെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. ബോട്ട് ലീഗ് മത്സരങ്ങളുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി , തെക്കനോടി, ചുരുളൻ വളളങ്ങൾ, എന്നിവയോടൊപ്പം പള്ളിയോടങ്ങളുടെ മത്സരങ്ങളും ഉണ്ടാകും. മത്സരത്തിന്റെ ഭാഗമായി ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. ചെങ്ങന്നൂർ മണ്ഡലത്തിന്റെ വികസനത്തിനായി സമർപ്പിച്ചിട്ടുള്ള മാന്നാർ, ചെങ്ങന്നൂർ, ആറന്മുള പൈതൃക പദ്ധതിയുടെ ഭാഗം കുടിയാണ് വള്ളം കളി മത്സരമെന്നും എം.എൽ.എ പറഞ്ഞു. നവംബർ അഞ്ചിന് പമ്പാനദിയിൽ പാണ്ടനാട് മിത്രമഠത്തിനു സമീപമാണ് മത്സരങ്ങൾ അരങ്ങേറുക. പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ജെയിൻ ജിനു അദ്ധ്യക്ഷത വഹിച്ചു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം വത്സല മോഹൻ, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, അഡ്വ.സി ജയചന്ദ്രൻ, സി.കെ സദാശിവൻ,രാജൻ മൂലവീട്ടിൽ, ജി.കൃഷ്ണകുമാർ, അനസ് അലി,എൽസി കോശി,എസ്.ശാന്തി, ചെങ്ങന്നൂർ ആർ.ഡി.ഒ സുമ, കെ.കെ ഷാജു, ജോയിക്കുട്ടി ജോസ്, ആർ.കെ കുറുപ്പ് എന്നിവർ സംസാരിച്ചു. ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.എൻ വാസവൻ,പി.പ്രസാദ് (മുഖ്യ രക്ഷാധികാരികൾ), സജി ചെറിയാൻ എം.എൽ.എ (ചെയർമാൻ), ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ (ജനറൽ. കൺവീനർ).