daily
കേന്ദ്രസർക്കാരിന്റെ പുതിയ മോട്ടോർ വാഹന നയത്തിനെതിരെ ഓട്ടോ –ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട : കേന്ദ്രസർക്കാരിന്റെ പുതിയ മോട്ടോർ വാഹന നയത്തിനെതിരെ ഓട്ടോ – ടാക്‌സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. 15 വർഷത്തിലധികമായ വാഹനങ്ങൾ പൊളിയ്ക്കണമെന്ന കേന്ദ്രസർക്കാർ നിയമം പിൻവലിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യുക, പെട്രോൾ,ഡീസൽ വിലവർദ്ധന പിൻവലിക്കുക, മോട്ടോർ വ്യവസായത്തെ തകർക്കുന്ന കേന്ദ്രനിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
യുണിയൻ സംസ്ഥാന സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.വി.സഞ്ചു, അഡ്വ.എസ്.ഷാജഹാൻ, എസ്.ആർ.സന്തോഷ്, പ്രിയാ അജയൻ, ഡി. വിജയൻ, മോനായി പുന്നൂസ്, അലക്‌സ് ചെങ്ങറ, കെ.വൈ.ബേബി, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.സുരേന്ദ്രൻ, ഇ.കെ.ബേബി എന്നിവർ സംസാരിച്ചു.