ചെങ്ങന്നൂർ: ജെ.സി.ഐ കോട്ടയം എയ്ഞ്ചൽ സിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷനുമായി സഹകരിച്ച് തെരുവ് നായ്ക്കൾക്ക് പേവിഷ ബാധയ്ക്കെതിരെ മാരത്തോൺ കുത്തിവെപ്പ് നടത്തി. ചെങ്ങന്നൂർ പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജോസ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, ചെങ്ങന്നൂർ ട്രാൻസ് പോർട്ട് സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, എൻജിനീയറിംഗ് കോളേജ്, ക്രിസ്ത്യൻ കോളേജ്, ഗവ. ഐ.ടി.ഐ, ഹാച്ചറി, സിവിൽ സ്റ്റേഷൻ, ചെങ്ങന്നൂർ ഫയർ സ്റ്റേഷൻ തുടങ്ങിയ ഭാഗങ്ങളിലെ 100 തെരുവ് നായ്ക്കൾക്ക് പേവിഷത്തിനെതിരെയുള്ള കുത്തിവെപ്പ് നൽകി. ചെങ്ങന്നൂർ വെറ്ററിനറി ഹോസ്പിറ്റലിലെ ഡോ.ദീപു, കോട്ടയം ഏഞ്ചൽ സിറ്റി പ്രസിഡന്റ് അമ്മു സുദീപ്, സാജൻ ചാക്കോ, സുദീപ് ടി.വി എസ് എന്നിവർ നേതൃത്വം നൽകി.