kodu
പറക്കോട് ബ്ലോക്കും കൊടുമൺ ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തുന്ന പരീക്ഷണ തോട്ടം ചെയ്യാൻ പട്ടികജാതി കർഷകർക്കുള്ള നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ നിർവ്വഹിക്കുന്നു.

അടൂർ : കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും പറക്കോട് ബ്ലോക്കും കൊടുമൺ ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തുന്ന പരീക്ഷണ തോട്ടത്തിലേക്ക് നടീൽ വസ്തുക്കൾ നൽകി. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞന്നാമ്മ കുഞ്ഞ്, വാർഡ് മെമ്പർ എ.ജി. ശ്രീകുമാർ, എഫ്.പി.ഒ മെമ്പർ ബാബു സേന പണിക്കർ, കൃഷി ഓഫീസർ ആദില, എസ്. സി.ടി.സി.ആർ ഐ.സീനിയർ ടെക്‌നിഷ്യൻ ഡി.ടി.രജിൻ, കൃഷി അസിസ്റ്റന്റുമാരായ ചന്ദ്രകുമാർ, രാജി ഡി. ജ്യോതിൽ കുമാർ ജി.കെ.ഉത്തമൻ, ചന്ദ്രമതി അമ്മ തുടങ്ങിയവർ പങ്കെടുത്തു.