ഏഴംകുളം : മങ്ങാട് മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഉത്സവവും ഭാഗവതസപ്താഹ യജ്ഞവും ഇന്നുമുതൽ 31 വരെ നടക്കും. ഇന്ന് രാവിലെ 6 ന് ഭദ്രദീപ പ്രതിഷ്ഠ. ദിവസവും രാവിലെ 7.30 ന് ഭാഗവതപാരായണം, 12 ന് പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 7 ന് പ്രഭാഷണം, 28 ന് രാവിലെ 10 ന് രുഗ്മിണീ സ്വയംവരം, വൈകിട്ട് 5 ന് സർവ്വൈശ്വര്യപൂജ, 30 ന് രാവിലെ 11.45 ന് അവഭ്യഥസ്നാനഘോഷയാത്ര, തുടർന്ന് ധനസഹായവിതരണം, രാത്രി 7.30 ന് പ്രഭാഷണം, 9 ന് ഭരതനാട്യക്കച്ചേരി.

31 ന് പുലർച്ചെ 5.45 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 11 ന് നവകം, 11.30 ന് തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗജപൂജ, ആനയൂട്ട്, 12.30 ന് സമൂഹസദ്യ, വൈകിട്ട് 3.30 ന് എഴുന്നെള്ളത്തും ഘോഷയാത്രയും. രാത്രി 8.30 ന് ഡോ. പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി, 11 ന് നൃത്താർച്ചന, ഒന്നിന് നാടകം.