പ്രമാടം : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിനം വി.കോട്ടയം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആന്തിച്ചന്തയിൽ ആഘോഷിച്ചു. ബ്ളോക്ക് ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഇ.എം. ജോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ പ്രസീത രഘു, സുന്ദർരാജ്, വി.എ. പൊടിയമ്മ, മനേഷ് തങ്കച്ചൻ, വിത്സൺ ജോൺ എന്നിവർ പ്രസംഗിച്ചു.