പ്രമാടം : എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. സുലേഖ.വി. നായർ, ദീനാമ്മ റോയി, അർച്ചനബാലൻ, ലിസി സാം, പൊന്നച്ചൻ, ഷൈജു.ടി.ജോൺ, ജുബിൻ ചാക്കോ, അജി, ലിസി കോശി എന്നിവർ പ്രസംഗിച്ചു.