 
കോന്നി: റോഡിൽ ഗതാഗത തടസം സൃഷ്‌ടിച്ച് വാഹനം പാർക്ക് ചെയ്തതിന് നടപടി സ്വീകരിച്ചതിന്റെ പേരിൽ കോന്നി പൊലീസ് സബ് ഇൻസ്‌പെക്ടർ സാജു എബ്രഹാമിന് മർദ്ദനമേറ്റു. സംഭവത്തിൽ പൂവൻപാറ കോട്ടമുരുപ്പേൽ മാഹി (27) നെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 20 ന് സാജു ഏബ്രഹാമിന്റെ നേതൃത്വത്തിൽ കോന്നിയിൽ നടത്തിയ വാഹന പരിശോധനയിലാണ് മാഹിക്കെതിരെ നടപടിസ്വീകരിച്ചത്. ഇതിന് ശേഷം കഴിഞ്ഞ ദിവസം രാത്രിയിൽ കോന്നി ടൗണിലെ ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയ സാജുവിനെ പ്രതി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. മൂന്ന് തവണ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇയാളുടെ പേരിൽ കേസ് എടുത്തിരുന്നതായി പൊലീസ് പറഞ്ഞു.