തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി. പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ സി.ഡി.എസ് മെമ്പർമാർ എന്നിവരിൽ നിന്ന് അപേക്ഷകൾ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 26ന് വൈകിട്ട് 5ന് മുമ്പായി പഞ്ചായത്ത് ഓഫീസിലോ വാർഡ് മെമ്പർ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ കൈയിലോ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.