ഇടപ്പരിയാരം:എസ്. എൻ. ഡി. പി യോഗം 952-ാം നമ്പർ ഇടപ്പരിയാരം ശാഖയിലെ വിശേഷാൽ പൊതുയോഗം 27ന് ഉച്ചയ്ക്ക് 3ന് ശാഖാ കോൺഫറൻസ് ഹാളിൽ നടക്കും. ശാഖായോഗം പ്രസിഡന്റ് എം. എൻ. മോഹനൻ അദ്ധ്യക്ഷനാകും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, യൂണിയൻ കൗൺസിലർ ജി. സോമനാഥൻ, മറ്റ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.