 
പന്തളം : വേൾഡ് മുയ് തായ് ചാമ്പ്യൻഷിപ്പിൽ പന്തളം പൂഴിക്കാട് സ്വദേശി എഡ്‌വിൻ ജി.സുനിൽ വെള്ളി മെഡൽ കരസ്ഥമാക്കി. ഓഗസ്റ്റ് 11മുതൽ 21വരെ മലേഷ്യയിൽ നടന്ന ലോക മുയ് തായ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ചാണ് മത്സരിച്ചത്. പന്തളം നിഞ്ച ആൻഡ് കിക്ക്‌ബോക്‌സിംഗ് അക്കാഡമിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. പ്രവാസിയായ സുനിൽ കിഴക്കേക്കരയുടെ മകനാണ് എഡ്വിൻ ജി.സുനിൽ തുമ്പമൺ എം.ജി.എച്ച്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. നിരവധി തവണ സംസ്ഥാന, ദേശിയ ലെവൽ മത്സരങ്ങളിൽ മെഡൽ നേടിയിട്ടുണ്ട്. നിഞ്ച ആൻഡ് കിക്ക്‌ബോക്‌സിംഗ് അക്കാഡമി ഇൻസ്ട്രാക്ടർ മനോജ് കുമാറാണ് പരിശീലനം നടത്തുന്നത്.