റാന്നി: ഇട്ടിയപ്പാറയിലുള്ള പഴവങ്ങാടിക്കര സഹകരണ ബാങ്കിൽ പ്രഭാത സായാഹ്ന ശാഖ ആരംഭിച്ചു. ആന്റോ ആന്റണി എം.പി ഉദ്ഘാടനംചെയ്തു. കാഷ് കൗണ്ടറിന്റെ ഉദ്ഘാടനം ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലും ആദ്യ നിക്ഷേപം സ്വീകരിക്കൽ മുൻ എം.എൽ.എ രാജു എബ്രഹാമും, സ്ട്രോങ്ങ് റൂം ഉദ്ഘാടനം പത്തനംതിട്ട ജോയിന്റ് രജിട്രാർ എം.പി ഹിരണും നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജേക്കബ് ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു.
പി. ആർ. പ്രസാദ്, അഡ്വ.എബ്രഹാം മാത്യു പനച്ചുമൂട്ടിൽ, ടി കെ സാജു, ജെസി അലക്സ്, അനിത അനിൽകുമാർ , പ്രകാശ് തോമസ് , സതീഷ് കെ. പണിക്കർ , സി. വി. മാത്യു ,രാജു മരുതിക്കൽ , അന്നമ്മ തോമസ് , അനിയൻ വളയനാട് , എ. ജി. ആനന്ദൻ പിള്ള , ആലിച്ചൻ ആറൊന്നിൽ, സനോജ് മേമന ,എ.ജി ഗോപകുമാർ , ബിനു സി. മാത്യു , ഐ കമറുദ്ദീൻ ,കെ സി മാത്യു, ജേക്കബ് എബ്രഹാം , ഷാജി മാവേലി, ജോൺ എബ്രഹാം, പി.സി ജേക്കബ്,സി.ടി പ്രസാദ് , എബിൻ തോമസ് കൈതവന ,,ഷൈജി ചാക്കോ ,സൂസൻ തോമസ് ,പി.എസ് ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു