പത്തനംതിട്ട: തിരുവല്ല കുമ്പഴ റോഡിലെ ദുരവസ്ഥക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കർഷക വേഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയും സഹപ്രവർത്തകരും റോഡിൽ പ്രതീകാത്മ കൃഷിയിടം ഒരുക്കി നെൽവിത്തുകൾ വിതറുകയും, വാഴതൈകൾ നടുകയും ചെയ്തു. നിരവധി വാഹന യാത്രികരാണ് ദിവസവും അപകടത്തിൽ പെടുന്നതെന്നും. റോഡിന്റെ ദുരവസ്ഥക്ക് അടിയന്തര പരിഹാരം അധികൃതർ കണ്ടില്ലങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും നഹാസ് പത്തനംതിട്ട പറഞ്ഞു. പ്രതിഷേധസമരം ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി എം.സി ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ ബാസിത്ത് താക്കര,ബിന്ദു ബിനു ,കാർത്തിക് മുരിങ്ങമംഗലം ,അസ്‌ലം കെ.അനൂപ്, മുഹമ്മദ് റോഷൻ, ജോയമ്മ സൈമൺ എന്നിവർ നേതൃത്വം നൽകി.