p

തിരുവല്ല: ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ ആസാദി കാശ്മീർ പരാമർശത്തിൽ കെ.ടി.ജലീൽ എം.എൽ.എയ്‌ക്കെതിരെ കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി.

ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് ആർ.എസ്.എസ് നേതാവും മല്ലപ്പള്ളി എഴുമറ്റൂർ സ്വദേശിയുമായ അരുൺ മോഹൻ നൽകിയ ഹർജിയിൽ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് രേഷ്മ ശശിധരനാണ് കേസെടുക്കാൻ കീഴ്വായ്പൂര് എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് ഇതേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അരുൺ കോടതിയെ സമീപിച്ചത്.