 
ചെങ്ങന്നൂർ: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിലെ ലയൺസ് ക്ലബുകളുടെ സേവന പദ്ധതികൾക്ക് നൽകിവരുന്ന ഏറ്റവും മികച്ച സ്ഥിര സേവന പദ്ധതി പുരസ്‌കാരം ചെങ്ങന്നൂർ ലില്ലി ലയൺസ് സ്‌പെഷ്യൽ സ്‌കൂളിന് ലഭിച്ചു. കോട്ടയം ലയൺസ് ഡിസ്ട്രിക്ട് ഓഫീസിൽ നടന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ പ്രിൻസ് സ്‌കറിയയിൽ നിന്നും ലില്ലി മാനേജിംഗ് ട്രസ്റ്റീ ജി വേണുകുമാറും, ട്രസ്റ്റീ എസ്.ഗോപിനാഥനും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന 70 വിദ്യാർത്ഥികൾ ചെങ്ങന്നൂർ ലില്ലി ലയൺസ് സ്‌പെഷ്യൽ സ്‌കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ പരിശീലനം നേടുന്നുണ്ട്.