ചെങ്ങന്നൂർ: എം.സി. റോഡിൽ കാറിടിച്ചു പരിക്കേറ്റ അജ്ഞാതൻ മരിച്ചു. പ്രാവിൻകൂട് ജംഗ്ഷനു സമീപം ചൊവ്വാഴ്ച പുലർച്ചെ 3.30നാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ചെങ്ങന്നൂർ പൊലീസാണ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിനിടയാക്കിയ കാർ പിന്നീട് ഉടമ സ്റ്റേഷനിൽ ഹാജരാക്കി. മരിച്ചയാൾക്ക് 65 വയസ് തോന്നിക്കും. വെള്ള മുണ്ടും ചാരനിറത്തിലുള്ള ഷർട്ടുമായിരുന്നു വേഷം. പൊലീസ് കേസെടുത്തു.