24-kuruthottayam-aal1
കുറുന്തോട്ടയം കവലയിലെ അരയാൽ

പന്തളം: കുറുന്തോട്ടയം കവലയിൽ ശുദ്ധവായുവും തണലും നല്കി പ്രൗഢിയോടെ നില്ക്കുന്ന ആൽമരം നാടിന്റെ എെശ്വര്യമാണ്.
ഒരുകാലത്ത് കെ.എസ്.ആർ.ടി.സിയുടെ സ്റ്റേഷൻ മാസ്റ്റർ ഓഫീസും വെയിറ്റിംഗ് ഷെഡും പ്രവർത്തിച്ചിരുന്നത് മരത്തിനു കീഴിലുണ്ടായിരുന്ന മുറികളിലാണ്. മരം വളർന്നതോടെ കെട്ടിടം പൊളിച്ചുമാറ്റിയെങ്കിലും ഇപ്പോഴും അന്നത്തെ കെട്ടിടത്തിന്റെ പ്രവേശനകവാടം ആൽമരത്തിന്റെ ഭാഗമായി ഇവിടെയുണ്ട്.
എം.സി റോഡ് വികസനം വന്നപ്പോഴും ആൽമരം വെട്ടിക്കളയാതെയാണ് പ്രവൃത്തികൾ നടത്തിയത്. കോട്ടയം, ചെങ്ങന്നൂർ ഭാഗങ്ങളിലേക്ക് പോകുന്നവർ മഴയും വെയിലുമേൽക്കാതെ രക്ഷതേടാൻ ഇപ്പോഴും ഓടിയെത്തുന്നത് ഈ ആലിൻ ചുവട്ടിലേക്കാണ്. പന്തളം പൊലീസിന്റെ പൊലീസ് എയ്ഡ് പോസ്റ്റിനും ആൽമരം തണലേകുന്നു. ചേരിക്കൽ ത്രീസ്റ്റാർ ക്ലബ്ബ് ഭക്ഷണക്കൂട് സ്ഥാപിച്ചിരിക്കുന്നതും ഈ ആൽമരത്തിന്റെ തണലിൽത്തന്നെ.