പന്തളം : എസ്.എൻ.ഡി.പി യോഗം പൂഴിക്കാട് 2456-ാം നമ്പർ ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗം നാളെ വൈകിട്ട് 4ന് ശാഖാ ഹാളിൽ നടക്കും. യൂണിയൻ സെക്രട്ടറി ഡോ. എ. വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ, യൂണിയൻ കൗൺസിലർമാരായ സുരേഷ് മുടിയൂർക്കോണം, രേഖാ അനിൽ, ഉദയൻ പാറ്റൂർ, അനിൽ ഐസറ്റ്, രാജീവ് മങ്ങാരം, ആദർശ് എന്നിവർ പങ്കെടുക്കും,