അടൂർ : കേന്ദ്ര സർക്കാരും ചില മാദ്ധ്യമങ്ങളും സഹകരണ മേഖലക്കെതിരെ നടത്തുന്ന കടന്നാക്രമണം തിരിച്ചറിയുക, ഞങ്ങളുടെ ജീവന്റെ തുടിപ്പായ സഹകരണ മേഖലയെ ഞങ്ങൾ സംരക്ഷിക്കുക തന്നെ ചെയ്യും എന്ന മുദ്രാവാക്യമുയർത്തി സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ.സനൽ കുമാർ ഉദ്ഘാടനം ചെയ്തു. സംരക്ഷണസമതി ചെയർമാൻ ബെൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജി.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. പിണജി ഗോപകുമാർ , എം.മധു , കെ.പി ശിവദാസ്, ആർ ജയൻ,ബോബി മാത്തുണ്ണി, ജി.ബിജു, എന്നിവർ സംസാരിച്ചു.