മൈലപ്ര: :ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.കുമ്പഴ വടക്ക് കടമണ്ണിൽ മുള്ളുകാലായിൽ എൻ.ജി.ശ്രീധരൻ(65)ആണ് മരിച്ചത്. റാന്നി-പുനലൂർ റോഡിൽ മൈലപ്ര മൗണ്ട് ബഥനി സ്കൂളിന് സമീപം ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. വീട്ടിലേക്ക് നടന്നുപോകും വഴിയാണ് ശ്രീധരനെ ബൈക്ക് ഇടിച്ചത്. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പരേതയായ പൊന്നമ്മയാണ് ഭാര്യ.മക്കൾ.ദിലീപ്,സുദീപ്.