guru
ഗുരു ചെങ്ങന്നൂർ ചതയം ജലോത്സവ കമ്മിറ്റി ഓഫീസ് സമിതി ചെയർമാൻ എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ : ഗുരു ചെങ്ങന്നൂർ ചതയം ജലോത്സവ കമ്മിറ്റി ഓഫീസ് സമിതി ചെയർമാൻ എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവിനർ അജി ആർ.നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ആർ പ്രഭാകരൻ നായർ ബോധിനി മുഖ്യപ്രഭാഷണം നടത്തി. ജോൺ മുളങ്കാട്ടിൽ, കെ.ജി കർത്ത, മുരുകൻ പൂവക്കാട്ട് മൂലയിൽ, പദ്മകുമാർ , എസ്.വി.പ്രസാദ് , സുധാമണി, രോഹിത് , വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. സെപ്തംബർ 10ന് പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തിലാണ് ജലോത്സവം.