 
മല്ലപ്പള്ളി :കേന്ദ്രസർക്കാരിന്റെ അമൃത സരോവർ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എഴുമറ്റൂർ പഞ്ചായത്തിൽ നിർമ്മാണോദ്ഘാടനം നടത്തിയ വെള്ളിയൂർ ചിറ കേന്ദ്രസംഘം സന്ദർശിച്ചു.ഫിനാൻഷ്യൽ സർവീസ് ഡയറക്ടർ ഡോ.സഞ്ജയ് കുമാർ , ടെക്നിക്കൽ ഓഫീസർ രാജീവ് കുമാർ ടാക്ക് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഭൂജല വകുപ്പ് ജില്ലാഓഫീസർ ജിജി തമ്പി, കെ.എ.എസ് ഓഫീസർ ആർ.രാരാരാജ്,എം.ജി എൻ.ആർ.ഇ.ജി എസ് ജില്ലാതല ക്വാളിറ്റി മോണിറ്റർ തോമസ് ഏബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് ജിജി .പി.ഏബ്രഹാം ,അംഗങ്ങളായ ശ്രീജ.ടി.നായർ, അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി മാലിനി ജി.പിള്ള എന്നിവരും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.