മല്ലപ്പള്ളി :കൈവശ കർഷകരുടെ പട്ടയത്തിനായി 2019 ജനുവരി 10ന് ആരംഭിച്ച് 90 ശതമാനം എത്തിനിൽക്കുന്ന സർവേ അടിയന്തരമായി പൂർത്തിയാക്കണമെന്ന് സമരസമിതി ചെയർമാൻ വി.എൻ.ഗോപിനാഥൻ പിള്ള ആവശ്യപ്പെട്ടു.റവന്യൂ രേഖകളിൽ ബി.ടി.ആർ പിഴവ് തിരുത്തി വനസുരക്ഷ ഉറപ്പുവരുത്തണമെന്നും എങ്കിൽ മാത്രമേ വ്യാജരേഖ ചമച്ചുള്ള വനം കൈയേറ്റ ശ്രമങ്ങൾക്ക് അറുതിവരുത്താനാകു എന്നും ചെയർമാൻ പറഞ്ഞു.