 
കോന്നി: പയ്യനാമണ്ണിൽ മച്ചിക്കാട് പെരിഞ്ഞോട്ടക്കൽ റോഡ് തുടങ്ങുന്ന പയ്യനാമൺ ചന്തയ്ക്ക് സമീപം റോഡിലെ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നു. മഴയിൽ കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കോന്നി പഞ്ചായത്തിലെ 7,8 വാർഡുകൾ ചേരുന്ന പ്രദേശമാണിത്. നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.