 
റാന്നി: പാറക്കെട്ടുകൾക്ക് മുകളിലൂടെ സാഹസികമായി വേണം അത്തിക്കയം വില്ലേജ് ഓഫീസിലെത്താൻ. ഇവിടേക്കുള്ള കുത്തനെയുള്ള കയറ്റം കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും മഴയിൽ യാത്ര ബുദ്ധിമുട്ടാണ്. പ്രധാന റോഡിൽ വാഹനങ്ങൾ നിറുത്തി പാറക്കെട്ടുകളുടെ മുകളിലൂടെ നടന്നുവേണം ഇവിടെയെത്താൻ. ഇതുസംബന്ധിച്ച് കേരളകൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഡി.വൈ.എഫ് ഐ പ്രവർത്തകർ ഇവിടെ കൈവരി സ്ഥാപിച്ചു.
കനത്ത മഴയിൽ ഒലിച്ചെത്തുന്ന കല്ലും മണ്ണും ഇവിടെ നിറയും. വഴുക്കലുമുണ്ട്. വിവിധ ആവശ്യങ്ങൾക്കായി നിരവധി പേരാണ് ദിവസവുംവില്ലേജ് ഓഫീസിൽ എത്തുന്നത്. യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.