മാരൂർ : അടൂർ - കടമ്പനാട് ഭദ്രാസനത്തിലെ മാരൂർ സെന്റ്മേരീസ് ഒാർത്തഡോക്സ് ചർച്ചിലെ എട്ടുനോമ്പാചരണവും പള്ളിപ്പെരുന്നാളും 28 മുതൽ സെപ്തംബർ 8 വരെ നടക്കും. 28ന് പള്ളിവികാരി ഫാ.ജോൺ ശാമുവേൽ തയ്യിൽ പെരുന്നാളിന് കൊടിയേറ്റ് നിർവഹിക്കും. എല്ലാ ദിവസവും രാവിലെ 7ന് പ്രഭാത നമസ്കാരം, 7.30ന് വിശുദ്ധകുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, വൈകിട്ട് 6ന് സന്ധ്യാനമസ്ക്കാരം, ഗാനശുശ്രൂഷ, വചനശുശ്രൂഷ എന്നീ ചടങ്ങുകൾ നടക്കും. സെപ്തംബർ 7ന് വൈകിട്ട് 4ന് റാസ, 8ന് രാവിലെ 7.40ന് ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധമൂന്നിൻമേൽ കുർബാന, 9.30ന് പ്രദക്ഷിണ, ആശിർവാദം, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാളിന് കൊടിയിറങ്ങും.