അടൂർ : റബർ ബോർഡിന്റെ അടൂർ റീജിയണൽ ഒാഫീസിന്റെ കീഴിൽ മണക്കാലായിൽ പ്രവർത്തിക്കുന്ന ടാപ്പിംഗ് പരിശീലനകേന്ദ്രത്തിൽ ടാപ്പിംഗ്, കറസംസ്ക്കരണം എന്നിവയിൽ 30 ദിവസത്തെ പരിശീലനം നൽകുന്നു. അടുത്ത ബാച്ച് സെപ്തംബർ ആദ്യവാരം ആരംഭിക്കും. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9446963813, 04734 294370 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.