school
മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ സംസ്ഥാനതല വിദ്യാഭ്യാസ സമ്മേളനം ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു .

തിരുവല്ല: മനുഷ്യന്റെയും സമൂഹത്തിന്റെയും സാംസ്കാരിക വളർച്ചയ്ക്ക് വിദ്യാഭ്യാസം ആവശ്യമാണെന്നും അദ്ധ്യാപകരുടെ കഴിവുകൾ സമൂഹത്തിന്റെ നന്മകൾക്കുവേണ്ടി ഉപയോഗിക്കണമെന്നും റവ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത പറഞ്ഞു. മാർത്തോമ്മ ആൻഡ് ഇ.എ.സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാനതല വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവ.ജോർജ് ചെറിയാന്റെ അദ്ധ്യക്ഷതയിൽ സഭാ സെക്രട്ടറി റവ.സി.വി.സൈമൺ, മാനേജർ ലാലിക്കുട്ടി പി, മോഡി പി.ജോർജ്, ഏ.വി.ജോർജ്, തോമസ് ജോൺ, ബിനു എം.ഏബ്രഹാം, ജോസ് പോൾ എം.,ഗീത ടി.ജോർജ്,വർഗീസ് ഉമ്മൻ,പി.ടി.ചെറിയാൻ എന്നിവർ പ്രസംഗിച്ചു. വിരമിച്ച അദ്ധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി.